bt_bb_section_bottom_section_coverage_image

മാനിഫെസ്റ്റേഷന്‍റെ സയന്‍സ്

January 10, 2018by abacies_admin0

മസ്തിഷ്കത്തിലെ ന്യൂറോ നെറ്റ് വര്‍ക്കുകളുടെ ഒരു കൂട്ടമാണ് റെറ്റിക്യുലാര്‍ ആക്റ്റിവേറ്റിംഗ് സിസ്റ്റം. നിങ്ങളുടെ വിശ്വാസങ്ങളെ സാധൂകരിക്കുന്ന വിവരങ്ങള്‍ക്കായി ചുറ്റുപാടില്‍ തിരയുക എന്നതാണ് ഇതിന്‍റെ ഉദ്ദേശം. ചുറ്റുമുള്ള ലോകത്തില്‍ നിന്ന് നിങ്ങളുടെ തലച്ചോറിലേക്ക് വരുന്ന വിവരങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ റെറ്റിക്യുലാര്‍ ആക്റ്റിവേറ്റിംഗ് സിസ്റ്റം സജീവമായി പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ റെറ്റിക്യുലാര്‍ ആക്റ്റിവേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നതിന്‍റെ മാനദണ്ഡമെന്തെന്നാല്‍ നിങ്ങളുടെ പ്രധാന വിശ്വാസങ്ങളും നിങ്ങള്‍ സജ്ജമാക്കിയ ലക്ഷ്യങ്ങളുമാണ്. ഇവ എന്തുതന്നെയായാലും, മസ്തിഷ്കത്തിന്‍റെ ഈ ഭാഗം അതിന്‍റെ തെളിവുകള്‍ക്കായി ചുറ്റും തേടിക്കൊണ്ടിരിക്കും.

ഈ അടിസ്ഥാന വിശ്വാസങ്ങളെയും ലക്ഷ്യങ്ങളെയും പിന്തുണയ്ക്കാത്ത എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്യാന്‍ നിങ്ങളെ അനുവദിക്കാത്തവിധം ഈ സിസ്റ്റം നിങ്ങളെ തടയുകയും ചെയ്യും. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഒരു മികച്ച പുതിയ ജോലി ലഭിക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, അതിന് നിങ്ങളെ സഹായിക്കുന്ന വിവരങ്ങളും അവസരങ്ങളും കണ്ടെത്താനായി നിങ്ങളുടെ മനസ് സാഹചര്യങ്ങളെ തേടാന്‍ തുടങ്ങും. നിങ്ങള്‍ക്ക് ഒരിക്കലും നല്ലൊരു ജോലി ലഭിക്കില്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, റെറ്റിക്യുലാര്‍ ആക്റ്റിവേറ്റിംഗ് സിസ്റ്റം ജോലികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്രസക്തമായി പരിഗണിക്കുകയും പകരം നിങ്ങള്‍ക്ക് വിരുദ്ധമായ തെളിവുകള്‍ കാണിക്കുകയും ചെയ്യും.

ഇത് വളരെ ലളിതമായി പറഞ്ഞാല്‍, നിങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ പോകുന്നുവെന്ന് റെറ്റിക്യുലാര്‍ ആക്ടിവേറ്റിംഗ് സിസ്റ്റത്തിലേക്ക് ഫീഡ് ചെയ്യുകയാണെങ്കില്‍, എല്ലായിടത്തും നിങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള കാറുകള്‍ കാണാന്‍ തുടങ്ങും. ഇത് യഥാര്‍ത്ഥത്തില്‍ ഒരു ഫില്‍ട്ടര്‍ ഉപയോഗിക്കല്‍ മാത്രമാണ്. നമുക്ക് ചുറ്റുമുള്ള ലോകത്തില്‍ നിന്ന് ലഭിക്കുന്ന എല്ലാ ഡാറ്റയും നമ്മുടെ മസ്തിഷ്കത്തിന് പ്രോസസ്സ് ചെയ്യാന്‍ കഴിയില്ല, അതിനാല്‍ റെറ്റിക്യുലാര്‍ ആക്റ്റിവേറ്റിംഗ് സിസ്റ്റം എപ്പോഴും നമുക്ക് പ്രസക്തമായവയെ മാത്രം തിരഞ്ഞെടുക്കുന്നു. നിങ്ങള്‍ കൃത്യമായ ഗോളുകളൊന്നും സെറ്റ് ചെയ്യാതെ ജീവിക്കുകയാണെങ്കില്‍ അപ്പപ്പോള്‍ മുന്നില്‍ വരുന്ന ജീവിത സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന വിവേകം ഉള്ളില്‍ പ്രവര്‍ത്തിക്കാതെയാകും. എന്നാല്‍ മനസില്‍ കൃത്യമായ ലക്ഷ്യം നിര്‍മിച്ചു വെച്ചിരിക്കുന്ന വ്യക്തി അത് നേടിയെടുക്കാന്‍ ആവശ്യമായ ഡാറ്റകളേയും സാഹചര്യങ്ങളേയും കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടണ്ടിരിക്കുകയും അങ്ങനെ നിങ്ങളുടെ വിജയപാത ലളിതവത്കരിക്കപ്പെടുകയും ചെയ്യും.

നിങ്ങള്‍ക്ക് മുംബൈയിലുള്ള മെറിറ്റ് എന്ന സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ഡവലപ്പറായി ഒരു ജോലി വേണമെന്ന കൃത്യമായ ലക്ഷ്യമുണ്ടെന്നിരിക്കട്ടെ, അങ്ങനെയെങ്കില്‍ നിങ്ങള്‍ പിന്നീട് അതുമായി ബന്ധപ്പെട്ട വിവരശേഖരണം യാന്ത്രികമായി ചെയ്തു തുടങ്ങും, വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. നിങ്ങള്‍ ഇങ്ങനെയൊരു ലക്ഷ്യം കൊണ്ടുനടക്കുന്നില്ലെങ്കിലും പ്രസ്തുത വിവരങ്ങള്‍ നിങ്ങളുടെ മുന്നിലൂടെ കടന്നുപോകുന്നുണ്ടാകും പക്ഷേ നിങ്ങളുടെ ശ്രദ്ധയില്‍ അതൊന്നും പതിയുകയില്ല. അതായത് നിങ്ങള്‍ ഉപബോധമനസിനെ പരിശീലിപ്പിച്ചതനുസരിച്ച് നിങ്ങളുടെ മസ്തിഷ്കം ഒരു പ്രയോരിറ്റി സൃഷ്ടിക്കും. നിങ്ങളുടെ പ്രയോരിറ്റിയില്‍ ഉള്ള കാര്യം റിയാലിറ്റിയായി മാറാന്‍ സാധ്യത വളരെ കൂടുതലായിരിക്കും

എങ്ങനെ ഈ ഉപബോധ പ്രോഗ്രാമിംഗ് ചെയ്യും?

1.നിങ്ങള്‍ക്കായി നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്ന ഒരു ലക്ഷ്യം തിരിച്ചറിയുക.
2. അതിനെക്കുറിച്ച് മനസില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമായി പറയുക.
3.ആ ലക്ഷ്യത്തില്‍ നിന്ന് നിങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന അനുഭവത്തെക്കുറിച്ചോ ഫലത്തെക്കുറിച്ചോ ചിന്തിക്കുക.
4.നിങ്ങളുടെ ആ ഭാവിയാഥാര്‍ത്ഥ്യത്തെ ഒരു സിനിമ കാണുന്ന പോലെ മനസില്‍ കാണുക. ഇത് ഇടയ്ക്കിടെ റീപ്ലേ ചെയ്യുക.
5.നിങ്ങള്‍ എത്രത്തോളം കഴിവുള്ളവരാണ്, നിങ്ങള്‍ എത്ര നന്നായി പരിശ്രമിക്കുന്നുണ്ട്, നിങ്ങളുടെ ലക്ഷ്യത്തിലെത്താനുള്ള നിങ്ങളുടെ കഴിവില്‍ നിങ്ങള്‍ക്ക് എത്രമാത്രം വിശ്വാസമുണ്ട് എന്നതിനെക്കുറിച്ചുള്ള വിശ്വാസങ്ങളെ ശക്തിപ്പെടുത്തുക.

ഇങ്ങനെ നിങ്ങളുടെ മസ്തിഷ്കം ട്യൂണ്‍ ചെയ്യപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ എത്ര പെട്ടെന്നാണ് മാറാന്‍ തുടങ്ങുന്നതെന്ന് നിങ്ങള്‍ക്ക് അനുഭവിച്ചറിയാനാകും.

Leave a Reply

Your email address will not be published. Required fields are marked *